You are currently browsing the tag archive for the ‘election 2009’ tag.

In this post, I tried (for the first time) to write something in Malayalam, my mother tongue. My dear English only readers, please excuse! The pleasure of writing something in mother tongue is different.  Sadly and regrettably, I seem to have forgotten some of the alphabets of Malayalam. I feel ashamed. 

മലയാളത്തിലെഴുതാന്‍ ഇപ്പോള്‍ വളരെ എളുപ്പമായി. പണ്ട്  ഞാന്‍ മലയാളം LaTex malayalam ഉപയോഗിച്ചിരുന്നതോര്‍ക്കുന്നു (In 2000 or so, it was. Now, latex omega is pretty nice and easy too, especially while LaTexing). കുറച്ചതികം ബുദ്ധിമുട്ടിയാണ് അന്ന് കുറച്ചു വരികളെഴുതാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ എത്രയോ എളുപ്പമാണ് (all thanks to Google Transliteration). എന്തായാലും വേര്‍ഡ്പ്രെസ്സില്‍ ഒന്ന് എഴുതി നോക്കാമെന്ന് വച്ചു.

കഴിഞ്ഞ രണ്ട്  ദിവസ്സമായി ഞാന്‍ കേരളത്തിലെ രാഷ്ട്രിയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ഇവിടെ യുറോപ്പില്‍ ഇന്റര്‍നെറ്റ് വഴി കിട്ടുന്ന വാര്‍ത്തകള്‍ മാത്രമാണ് ഒരു മാര്‍ഗം. പ്രധാനമായും വാര്‍ത്തകളെല്ലാം വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്തികളെ ചുറ്റിപറ്റിയുളളതായിരുന്നു. സി പി ഐ എം, സി പി ഐ തമ്മില്‍ പൊന്നാനി സീറ്റ് സ്ഥാനാര്‍ഥി നിര്‍ണ്ണയം ചൊല്ലിയുള്ള വിവാദം ഒരു പക്ഷേ അനാവശ്യമായിരുന്നു. സി പി ഐ സെക്രടറി വെളിയം ഭാര്‍ഗവന്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് പത്ര സമ്മേളനം നടത്തിയത്. ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില അഭിപ്രായ വിത്യസങ്ങളൊക്കെ ഉണ്ടാകുന്നതു സ്വാഭാവികം. പക്ഷേ അത് ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ കുറച്ചു പക്വതയൊക്കെ ആകാമായിരുന്നു. ഇത് കോണ്‍ഗ്രസിലെ അടിപിടി പോലെയുള്ള ഒന്നായി മാറ്റിയതിനു വെളിയത്തിന്‍റെ കൊള്ളരുതായ്മ്മയായി മാത്രമേ കാണാന്‍ കഴിയു‌. ഇതില്‍ ഏറ്റവും വിചിത്രം പൊന്നാനി സി പി ഐയുടെ കൊട്ടയോന്നുമല്ല. മിക്കവാറും തോക്കാറുള്ള മുസ്‌ലിം പ്രാധിനിത്യം അത്യധികമുള്ള ഒരു മണ്ഡലം,അതില്‍ ഒരു പൊതു സമ്മതനെ അങ്ങീകരിക്കാന്‍ ചേര്‍ന്ന ഒരു മീറ്റിങ്ങില്‍ തങ്ങളുടെ ആഗ്രഹം അതെ പടി സാധിയ്ക്കാതത്തിന്റെ പേരില്‍ ഒരു പത്ര സമ്മേളനം നടത്തി ശകാര വര്‍ഷം ചൊരിഞ്ഞ് വെളിയം അദ്ദേഹത്തിന്റെ ഉള്ള വിലയും ഇല്ലാതാക്കി. ഒരു കണക്കിന് ഭര്‍ദ്ദനും വെളിയവും ഏകദേശം ഒരേ പോലെയുള്ള മൂക്കിന്‍റെ അറ്റത്ത്‌ ദേഷ്യം ഒട്ടിച്ച രണ്ടു നേതാക്കള്‍. നിര്‍ഭാഗ്യവശാല്‍ രണ്ടുപേരും ഒരേ പാര്‍ട്ടിയില്‍. അതോ ഭാഗ്യവശാലോ?

Top Clicks

Pages

November 2017
M T W T F S S
« Mar    
 12345
6789101112
13141516171819
20212223242526
27282930  

Enter your email address to follow this blog and receive notifications of new posts by email.

Join 86 other followers

Like

%d bloggers like this: